വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
മാനന്തവാടി: കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നശിപ്പിച്ച അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെ ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. സുമരാമന്‍ അധ്യക്ഷത വഹിച്ചു,ശശിമോന്‍, പുനത്തില്‍ രാജന്‍, കെ.ജയേന്ദ്രന്‍, കണ്ണന്‍ കണ്ണിയാരം ,വില്‍ഫ്രസ് ജോസ്, ഗിരീഷ് കട്ടക്കളം എന്നിവര്‍ സംസാരിച്ചു.നിധിഷ്, ദിലീപ്, ജി.കെ മാധവന്‍, ജോര്‍ജ്, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
