ഐ.വി ദാസ് അനുസ്മരണവും. മാധ്യമ സെമിനാറും നടത്തി
മാനന്തവാടി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഐ.വി ദാസ് അനുസ്മരണവും മാധ്യമ സെമിനാറും സംഘടിപ്പിച്ചു. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് സ്വാഗതമാശംസിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ ഷബിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഐ.വി ദാസ് നല്‍കിയ സംഭാവനകള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ആഴത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വമായിരുന്ന ഐ. വി. ദാസ് എന്ന് സുധീര്‍ മാസ്റ്റര്‍ അടയാളപ്പെടുത്തി.
ഐ വി ദാസിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും ഇന്നും പ്രസക്തമാണ് എന്ന് വിലയിരുത്തപ്പെട്ടു.
തുടര്‍ന്ന് 'മാധ്യമങ്ങളും പൊതുബോധനിര്‍മ്മിതിയും' സെമിനാര്‍ സംഘടിപ്പിച്ചു. തൃശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ ബി സിമില്‍ വിഷയമവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ എം ഷിനോജ്, എ കെ റൈഷാദ് ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വി. സുരേഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ ഇടപ്പെട്ടുകൊണ്ട് സംസാരിച്ചു. താലൂക്ക് സെക്രട്ടറി പി സുരേഷ്ബാബു, അയ്യൂബ് എ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
