മാനന്തവാടി അര്‍ബന്‍ സൊസൈറ്റി ഭൂമി ഇടപാടില്‍ വകുപ്പ്തല അന്വേഷണം വേണം: യൂത്ത് ലീഗ്.
മാനന്തവാടി: ചട്ടങ്ങള്‍ ലംഘിച്ച് മാനന്തവാടി ടൗണില്‍ ഇരട്ടിവിലക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ േേസമ്മളനത്തില്‍ അറിയിച്ചു.
2023 ല്‍ നടത്തിയ വിവാദ ഭൂമി ഇടപാട് സൊസൈറ്റിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് പുറത്തറിയുന്നത്.സൊസൈറ്റിക്ക് കെട്ടിടം നിര്‍മിക്കാനായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനടുത്ത് പെരുവക റോഡില്‍ 1,46,13,511 രൂപാ ചിലവില്‍ 6.25 സെന്റ് ഭൂമിയാണ് വിലക്ക് വാങ്ങിയത്.സെന്റിന് ശരാശരി 20,55,000 രൂപയാണ് വിലനല്‍കിയത്.
എന്നാല്‍ പ്രദേശത്ത് കഴിഞ്ഞമൂന്ന് വര്‍ഷത്തിനിടെ ഏറ്റവു കൂടിയവിലക്ക് ഭൂമി രജിസ്‌ട്രേഷന്‍ നടന്നത് സെന്റിന് 10,70,000 രൂപയാണ്.പ്രദേശത്ത് ഫെയര്‍വാല്യുവായി നിശ്ചയിച്ചിരിക്കുന്നത് 4.48.800 രൂപാ മാത്രമാണ്.ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭൂമി വാങ്ങല്‍ അംഗീകാരത്തിനായി വയനാട്‌സഹരണ സംഘം രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ അപേക്ഷ നല്‍കിയെങ്കിലും അംഗീകാരം നല്‍കിയില്ല.പിന്നീട് 2024 ല്‍ സര്‍ക്കാരിലേക്കും അംഗീകാരത്തിനായി അപേക്ഷ നല്‍കിയപ്പോള്‍ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിച്ചു.തുടര്‍ന്ന് നല്‍കിയ റിവ്യുഹര്‍ജി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് വാല്യുവേഷന്‍ നടത്താനായി സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചതെന്ന് മനസ്സിലാക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.
അഞ്ചംഗ വാല്യുവേഷന്‍ കമ്മറ്റിയില്‍ റിട്ടയര്‍ ചെയ്ത രണ്ട് ഉദ്യോഗസ്ഥരും മറ്റൊരാളും മാത്രമാണ് ഉയര്‍ന്ന വില നിശ്ചയിച്ചുനല്‍കിയത്.പിന്നീട് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്ത് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ അംഗീകാരം നല്‍കുകയായിരുന്നു.ലക്ഷക്കണക്കിന് രൂപാ സൊസൈറ്റിക്ക് നഷ്ടപ്പെടുത്തിയ ഭൂമി ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള നടപടിവേണമെന്നാണ് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍
പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം
ജനറല്‍ സെക്രട്ടറി
ശിഹാബ് മലബാര്‍
എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
