കോണ്‍ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ വര്‍ക്കേഴ്‌സ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കല്‍പ്പറ്റ: ഇന്ധന വിലവര്‍ദ്ധനവ് പിന്‍വലിക്കുക, കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് നിയമ ഭേദഗതി പിന്‍വലിക്കുക, ലേബര്‍ കോഡുകള്‍ ഒഴിവാക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ഓട്ടോ ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ വര്‍ക്കേഴ്‌സ് (സിഐടിയു) വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം കോണ്‍ഫെഡറേഷന്‍ സംസ്ഥാന നേതാവും കെഎസ്ആര്‍ടിഇഎ സംസ്ഥാന സെക്രട്ടറിയുമായ സന്തോഷ് കുമാര്‍ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എസ് സുരേഷ് ബാബു അധ്യക്ഷനായിരുന്നു. മോട്ടോര്‍ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ സുഗതന്‍,സി.പി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിനും ധര്‍ണ്ണക്കും ബാബു ഷജില്‍ കുമാര്‍ ബിജു പനമരം. അനീഷ് ബി നായര്‍. അസീസ് വെള്ളളുണ്ട ടി.ജെ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
