നാടിന്റെ അഭിമാനമായ ജോണ്‍ ജോസഫിനെ ആദരിച്ചു
പുല്‍പ്പള്ളി: ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫഡറേഷന്‍ ടൂര്‍ണ്ണമെന്റില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗവും പുല്‍പ്പള്ളി സ്വദേശിയുമായ ജോണ്‍ ജോസഫിനെ മാനന്തവാടി സത്യജിത്ത്‌റേ ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് (സിഫി) ആദരിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച പ്രതിരോധത്തിലൂടെ ശ്രദ്ധേയനായ ജോണ്‍, 2022 ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജപ്പാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും അദ്ദേഹം ഇടംനേടി. സിഫി അധ്യാപകരായ രാകേഷ് മുരളീധരന്‍, കെസിയ ജേക്കബ്, അബിന മാത്യു, പി.ആര്‍.ഒ ജിബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
