വൊയേജ് 2026 പ്രവേശനോത്സവം സംഘടിപ്പിച്ചു
കല്‍പ്പറ്റ : കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍ വിഎച്ച്എസ്ഇ വിഭാഗം ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി വൊയേജ് 2026 എന്ന പേരില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കല്‍പ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ എസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയരാജന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ മുനവര്‍ കെ പി സ്വാഗതവും എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ നാജിയ നസ്രീന്‍ നന്ദിയും പറഞ്ഞു.
എസ്എംസി ചെയര്‍മാന്‍ സതീഷ് കുമാര്‍ കെ, വൈസ് ചെയര്‍മാന്‍ സലാം പി, മദര്‍ പിടിഎ പ്രസിഡന്റ് സാജിത ഹമീദ്, പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് കെ, ഷബീര്‍ ടി എന്നിവരും അധ്യാപകരായ ദേവകൃഷ്ണന്‍ ഡി ആഷിക് ഇ, നിമിഷ കെ കെ, ഡോ. ലിന്‍സി മോള്‍ കെ എ, സുമീന കെ ജെ, സജിത എം എസ്, കൃഷ്ണപ്രിയ എം പി, ഹരികൃഷ്ണന്‍ ജി. എന്നിവര്‍ സംസാരിച്ചു. 'വിഎച്ച്എസ്ഇ കോഴ്‌സുകളുടെ സ്വയംതൊഴില്‍, ഉപരിപഠന സാധ്യതകള്‍' എന്ന വിഷയത്തില്‍ കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ് സെല്‍ കോര്‍ഡിനേറ്റര്‍ പ്രസന്നകുമാരി നായര്‍ ക്ലാസ് എടുത്തു. കുട്ടികള്‍ക്കായുള്ള മോട്ടിവേഷന്‍ ക്ലാസ് വിജോഷ് സെബാസ്റ്റ്യനും രക്ഷിതാക്കള്‍ക്കായുള്ള ഇഫക്ടീവ് പാരന്റിംഗ് എന്ന ക്ലാസ് ശ്രീജിത്ത് വാകേരിയും നയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
