ടൂറിസം മേഖലയില്‍ ട്രേഡ് യൂണിയന്‍ രൂപീകരികരിച്ചു
കല്‍പ്പറ്റ: ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിഭാഗം ആളുകളേയും ഉള്‍പ്പെടുത്തി കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി ) വയനാട് ജില്ലാ ഘടകം രൂപീകരികരിച്ചു. കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് യോഗം ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖല നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ മുന്‍കൈ എടുക്കുമെന്നും, മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദഗ്ദ സമിതിയെ നിയമിക്കാന്‍ ടൂറിസം മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ഐ. എന്‍. ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി അദ്ധ്യക്ഷത വഹിച്ചു.
പി.കെ മുരളി സ്വാഗതം പറഞ്ഞു . ഗിരീഷ് കല്‍പറ്റ, പി. വിനോദ് കുമാര്‍, രാമചന്ദ്രന്‍ ചുണ്ടേല്‍, ഗിരീഷ് പെരുന്തട്ട , സുബൈര്‍ ഇളകുളം ഷംസുദ്ധീന്‍, എന്നിവര്‍ സംസാരിച്ചുഭാരവാഹികള്‍ : പി. പി. ആലി (പ്രസിഡണ്ട്)പി. കെ. മുരളി (വര്‍ക്കിംഗ് പ്രസിഡണ്ട് ) സുബൈര്‍ ഇളകുളം (ജനറല്‍ സെക്രട്ടറി)
ഗിരീഷ് പെരുന്തട്ട (ഖജാന്‍ജി).പ്രസിഡണ്ട് പി. പി. ആലി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
