OPEN NEWSER

Tuesday 07. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ റവന്യൂ, വനം, മൈനര്‍ ഇറിഗേഷന്‍ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

  • S.Batheri
06 Jul 2026

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ റവന്യൂ, വനം, മൈനര്‍ ഇറിഗേഷന്‍ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.സീക്കുന്ന്, ഫെയര്‍ലാന്‍ഡ്, ഇരുളം, ചെതലയം, കിടങ്ങനാട്, ദേവസ്വം പട്ടയങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികളും യോഗം വിലയിരുത്തി. ജനങ്ങള്‍ക്ക് ഏറെക്കാലമായി പരിഹാരം പ്രതീക്ഷിക്കുന്ന വിഷയങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കടുത്ത വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ കൃഷിയാവശ്യത്തിനുള്ള ജലലഭ്യത ഉറപ്പാക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ തടയണകള്‍ നിര്‍മ്മിച്ച് ജലസംഭരണശേഷി വര്‍ധിപ്പിക്കാനും വരള്‍ച്ചയുടെ ആഘാതം കുറയ്ക്കാനും നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.

വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തര പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനുമായി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.
യോഗത്തില്‍  നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, എ.സി.എഫ് അജിത് കെ. രാമന്‍, ഡി.എഫ്.ഒ ആഷിക്ക് അലി, തഹസില്‍ദാര്‍ ബി പ്രശാന്ത്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, , സുരേഷ്, ബെന്നി, കൈനിക്കല്‍ സംഷാദ് മരയ്ക്കാര്‍, എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
നാളെ


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
  • മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്ന സംഭവം അതീവ ഗൗരവമേറിയ വിഷയം: മന്ത്രി ടി. സിദ്ദിഖ്.
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്
  • കെഎസ്ആര്‍ടിസി സ!ൗജന്യയാത്രയില്‍ സ്വകാര്യ ബസ്സ് പ്രതിസന്ധി; വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല: എസ്എഫ്‌ഐ
  • സുഗന്ധഗിരി മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി; ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും
  • കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയില്‍
  • ഡ്രൈവിങ്ങിനിടെ ദേഹാസ്വസ്ഥ്യം; ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
  • മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show