OPEN NEWSER

Tuesday 07. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തോണിച്ചാല്‍ യുവജനവായനശാലാ വാര്‍ഷിക ജനറല്‍ബോഡി നടത്തി

  • Mananthavadi
06 Jul 2026

തോണിച്ചാല്‍ : തോണിച്ചാല്‍ യുവജന വായനശാലയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗവും, വായനപക്ഷാചരണത്തിന്റെ ഭാഗമായുള്ള വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും, എസ്.എസ്.എ.ല്‍.സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ബഷീര്‍ദിനമായ ജൂലൈ 5 ന് തോണിച്ചാല്‍ അമ്പലംഹാളില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. സുരേഷ്ബാബു  പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായനശാലകള്‍ നാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതോടൊപ്പം നിലവിലെ ഡിജിറ്റല്‍ യുഗത്തിലും വലിയ പങ്ക് വഹിക്കേണ്ടതുണ്ടെന്ന്  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


 പുതിയ തലമുറയെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവശ്യമാണെന്നും, വായനശാലകള്‍ വെറും പുസ്തകശാലകള്‍ മാത്രമല്ല, നാടിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. യുവജനവായനശാല പ്രസിഡന്റും എടവക ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീ എം. പി. വത്സന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  വായനശാലയുടെ 
?മേഖലയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഘടട, ഡടട, മറ്റ്മത്സര പരീക്ഷകള്‍ എന്നിവയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ.കെ.അംബുജാക്ഷി  ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും കൈമാറി. നാടിന്റെ അഭിമാനമായി മാറിയ കുട്ടികള്‍ക്ക് എല്ലാവിധഭാവുകങ്ങളും തുടര്‍പഠനത്തിനുള്ള പ്രോത്സാഹനങ്ങളും ചടങ്ങില്‍ നേര്‍ന്നു.
?വായനപക്ഷാചരണത്തിന്റെ ഭാഗമായി മലയാളത്തിന്റെ  പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്ബഷീറിന്റെ അനുസ്മരണവും ചടങ്ങിനോടനുബന്ധിച്ച് സംഘടപ്പിച്ചു. ശ്രീ വി.കെ. ബാബുരാജ്മാഷ്  ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാധാരണക്കാരുടെ ഭാഷയില്‍ സാഹിത്യം രചിച്ച് ലോകശ്രദ്ധ നേടിയ ബഷീറിന്റെ കൃതികള്‍ എക്കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബഷീറിയന്‍ കഥാപാത്രങ്ങളെയും അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു.

വായനശാലയുടെ വാര്‍ഷിക  പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി പി.കെ അനില്‍കുമാര്‍ അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനറല്‍ബോഡിയുടെ ഭാഗമായി നടന്നു. 
വി.കെ ബാബുരാജ് സെക്രട്ടറിയായും 
പി.കെ ദിനേശന്‍ പ്രസിഡന്റുമായുള്ള പുതിയ ഭരണസമിതയെ യോഗം തിരഞ്ഞെടുത്തു. 
?വായനശാലാ മെമ്പര്‍മാര്‍, ഭാരവാഹികള്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍, വനിതാവേദി, ബാലവേദി, വയോജനവേദി പ്രവര്‍ത്തകര്‍  ഉള്‍പ്പെടെ വലിയ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.  ചടങ്ങില്‍ സതീഷ് ബാബു എ.ഇ സ്വാഗതവും പി.കെ ദിനേശന്‍ നന്ദിയും രേഖപ്പെടുത്തി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
  • മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്ന സംഭവം അതീവ ഗൗരവമേറിയ വിഷയം: മന്ത്രി ടി. സിദ്ദിഖ്.
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്
  • കെഎസ്ആര്‍ടിസി സ!ൗജന്യയാത്രയില്‍ സ്വകാര്യ ബസ്സ് പ്രതിസന്ധി; വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല: എസ്എഫ്‌ഐ
  • സുഗന്ധഗിരി മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി; ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും
  • കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയില്‍
  • ഡ്രൈവിങ്ങിനിടെ ദേഹാസ്വസ്ഥ്യം; ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
  • മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show