കല്‍പ്പറ്റയിലെ റിങ് റോഡിന്റെ പണി ഉടന്‍ ആരംഭിക്കും: മന്ത്രി അഡ്വ.ടി സിദ്ധിഖ്
കല്‍പ്പറ്റ: കല്‍പ്പറ്റ റിങ് റോഡിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ്. കല്‍പ്പറ്റ വെള്ളാരം കുന്ന് പുഴമുടി വഴി പുളിയാര്‍മലയിലേക്ക് പോവുന്ന കല്‍പ്പറ്റ റിങ് റോഡ് കല്‍പ്പറ്റ ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം രണ്ടു സുപ്രധാന യോഗങ്ങള്‍ നടന്നുവെന്നും, പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐ എന്‍ ടി യൂ സി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ എന്‍ ടി യൂ സി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സി എ അരുണ്‍ദേവ് അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി മുഖ്യ പ്രഭാഷണം നടത്തി.
യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി,സംസ്ഥാന വൈസ് പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍,മുത്തലിബ് പഞ്ചാര,സുഹൈല്‍ കെ പി,പി എം സുജിത്,ഷംസുദ്ധീന്‍ പി പി,ആഷിഖ് മന്‍സൂര്‍,മുഹമ്മദ് ഫെബിന്‍,ഉനൈസ് ഓ ടി സന്ധ്യ ലിഷു,രോഷ്മ രമേശ്,രമ്യ ജയപ്രസാദ്,ഷബീര്‍ ഇ,അനൂപ് കെ എ സ്,അജിഷ എന്‍ എ,ശില്പ പടിഞ്ഞാറത്തറ,തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
