'വോയേജ് 2026' പ്രവേശനോത്സവം നടത്തി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം വോയേജ് 2026 സംഘടിപ്പിച്ചു. സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് കാര്യം സ്ഥിരം സമിതി അധ്യക്ഷ വി കെ ഷിഫാനത്ത് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഡോ. എസ് സന്ധ്യ അക്കാദമിക വിശദീകരണം നടത്തി. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ കോഴ്‌സുകള്‍ കരിയര്‍ മാസ്റ്റര്‍ എ.ടി ഷൈജു പരിചയപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ തരം സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് പി.പി മുഹമ്മദ് നൗഫല്‍ ബോധവത്കരണം നടത്തി. പ്രിന്‍സിപ്പല്‍ അമ്പിളി നാരായണന്‍, പിടിഎ പ്രസിഡന്റ് ടി.കെ ശ്രീജന്‍, പ്രധാനധ്യാപിക ബിജി വര്‍ഗീസ് , എസ് എം സി ചെയര്‍മാന്‍ സുഭാഷ് ബാബു, എം പി ടി എ പ്രസിഡന്റ് സ്മിതാ ദിനേശ്, അധ്യാപകരായ കെ.എ അശ്വതി, ഡി.കെ സിന്ധു, സാന്ദ്ര സ്റ്റീഫന്‍, ഡോ. അഞ്ജു പൗലോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
