ചക്കയുടെ രുചിയും പാചകത്തിന്റെ പാഠവും ഒരുമിച്ച്; അമൃത വിദ്യാലയത്തില്‍ ചക്ക വിഭവമേള
മാനന്തവാടി: വിദ്യാര്‍ത്ഥികളില്‍ പ്രാദേശിക കാര്‍ഷികവിഭവങ്ങളോടുള്ള ആദരവ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അമൃത വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചക്ക വിഭവമേളയും പ്രദര്‍ശനവും ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളില്‍ മാതാപിതാക്കളുടെ സഹകരണത്തോടെ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന ചക്ക വിഭവങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തത്. ചക്കപ്പഴം, ചക്ക വരട്ടി, ചക്ക അപ്പം, ചക്ക ഹല്‍വ, ചക്ക കേക്ക്, ചക്ക ചിപ്‌സ്, ചക്ക ജാം, ചക്ക ഷേക്ക് തുടങ്ങി നാടന്‍ രുചികളെ ആധുനിക വിഭവങ്ങളാക്കി മാറ്റിയ നിരവധി ഉല്‍പ്പന്നങ്ങള്‍ മേളയുടെ പ്രധാന ആകര്‍ഷണമായി.
ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ചക്കയെ മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കി മാറ്റാന്‍ കഴിയുമെന്ന സന്ദേശവും, പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യം പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ മനോഹര മാതൃകയായി മേള മാറി.
അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത മേളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
