ഒറ്റചക്ര സൈക്കിളില്‍ അബിയുടെ പാന്‍ കേരളയാത്ര: വയനാട്ടില്‍ സ്വീകരണം നല്‍കി
കല്‍പ്പറ്റ: ഒറ്റചക്ര സൈക്കിളില്‍ കേരള യാത്ര നടത്തുന്ന എ.അബി എന്ന പാറശാല മൂവോട്ട്‌കോണം സ്വദേശിക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി. കമ്പളക്കാട് ജി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, അഭിയെ ഷാള്‍ അണിയിച്ചു.പി.ടി.എ പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നയീം സി.എ അഭിയെ പരിചയപ്പെടുത്തി. എച്ച്.എം എമ്മനുവല്‍ ഒ.സി അനുമോദിച്ചു.മേയ് 31ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ എത്തി. ദിവസവും രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറിന് അവസാനിപ്പിക്കും. യാത്ര ചെയ്യുന്നത് വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് അബി. ലഹരിയില്‍ നിന്ന് പുതുതലമുറയെ മോചിപ്പിക്കുക എന്ന സന്ദേശം നല്‍കുയാണ് ഈ യാത്രയിലൂടെ. ലഹരിക്കും മൊബൈല്‍ ഫോണിലെ ഗെയിം അഡിക്ഷനുമെതിരെ പുതു തലമുറയെ കായിക രംഗത്തടക്കം സജീവമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അബി പറഞ്ഞു.കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ആണ് ഇനി സഞ്ചരിക്കാനുള്ളത്. ഏതാണ്ട് 10 ദിവസംകൊണ്ട് യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അബി കരുതുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
