കെ.എസ്.ആര്‍.ടി.സി തടഞ്ഞ് അതിക്രമം; യുവാവ് പിടിയില്‍
മേപ്പാടി: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകര്‍ക്കുകയും ചെയ്തയാള്‍ പിടിയില്‍. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു (38)നെയാണ് തിങ്കളാഴ്ച മേപ്പാടി പോലീസ് കള്ളാടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 28.06.2026 തീയതി വൈകീട്ടോടെ ചൂരല്‍മല ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്ക് വന്ന ബസ്സ് കമ്പനിക്കട സ്‌റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. വാഹനം തടഞ്ഞ് െ്രെഡവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാള്‍ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
