വീണ്ടും വയനാട് പോലീസിന് അഭിമാനമായി സിവില്‍ പോലീസ് ഓഫീസര്‍ എം.ഖാലിദ്
കല്‍പ്പറ്റ: തിരുവനന്തപുരം ചന്ദ്രശേഖരന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന കേരള പോലീസ് വുഷു സ്‌റ്റേറ്റ് ടീം സെലക്ഷനില്‍ 90 കിലോ വിഭാഗത്തില്‍ കേരള പോലീസ് ടീമിലേക്ക് വയനാട് ജില്ലയില്‍ നിന്നുള്ള സിവില്‍ പോലീസ് ഓഫീസര്‍ എം. ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ 23 മുതല്‍ ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന 11-ാമത് അഖിലേന്ത്യ പോലീസ് ക്ലസ്റ്ററില്‍ കേരളാ പോലീസിന് വേണ്ടി ഖാലിദ് വുഷു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. നേരത്തെ പഞ്ചഗുസ്തിയില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ ഖാലിദ് ദേശീയ തലത്തില്‍ വെള്ളി മെഡല്‍ നേടി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
