ബത്തേരി സെന്റ് മേരീസ് കോളേജ് സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ സഹായ ക്യാമ്പ് സംഘടിപ്പിച്ചു
ബത്തേരി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29,30 തീയതികളിലായി വീടുകള്‍ സന്ദര്‍ശിച്ച് സെന്‍സസ് സെല്‍ഫ് എനുമറേഷന്‍ സഹായ പ്രവര്‍ത്തനം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ ആറാം ഡിവിഷന്‍ കൗണ്‍സിലറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ. സംഷാദ് വേണുനാഥന്റെ ഭവനത്തില്‍ നിര്‍വഹിച്ചു.ജനസംഖ്യാ കണക്കെടുപ്പില്‍ കൃത്യത ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനും ഇത്തരം ബോധവല്‍ക്കരണവും സഹായ പ്രവര്‍ത്തനങ്ങളും ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോര്‍ജ് മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്ന ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ദിലീപ്കുമാര്‍ കെ. കെ. പരിപാടിക്ക് നേതൃത്വം നല്‍കി. സെന്‍സസ് സെല്‍ഫ് എനുമറേഷന്‍ നടപടിക്രമങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും ക്യാമ്പിലൂടെ ലഭ്യമാക്കി.
ഡിവിഷന്‍ എനുമറേറ്ററായ റാഹില ടീച്ചര്‍ സെന്‍സസ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുകയും പൊതുജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പരിപാടിയുടെ വിജയത്തിനായി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികളായ ബഹീജ്, മനുരാജ്, അന്‍സാര്‍ അലി, നബ്ഹാന്‍, അന്‍ഫാസ്, റാനിയ, ആലിയ , ഹുദ എന്നിവര്‍ സജീവമായി നേതൃത്വം നല്‍കി. പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എനുമറേഷന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനും സംശയനിവാരണത്തിനും വിദ്യാര്‍ത്ഥികള്‍ സഹായം നല്‍കി.
വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും ജനസേവന മനോഭാവവും ഉയര്‍ത്തിക്കാട്ടുന്ന ഈ പ്രവര്‍ത്തനത്തിന് പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്..
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
