ലോക വയോജന പീഡനവിരുദ്ധ ബോധവല്‍ക്കരണ ദിനം ആചരിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലാ സോഷ്യല്‍ പോലിസ് ഡിവിഷന്റെ നേതൃത്വത്തില്‍ ലോക വയോജന പീഡനവിരുദ്ധ ബോധവല്‍ക്കരണദിനം ആചരിച്ചു. ജി.വി.എച്ച്.എസ് മുണ്ടേരി, എസ്.കെ.എം.ജെ എച്ച്.എസ് കല്‍പ്പറ്റ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സോഷ്യല്‍ പോലിസിങ് വയനാട് അഡി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍ വിഷയാവതരണം നടത്തി. എസ്.പി.സി ജില്ലാ അസി നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാര്‍ധക്യത്തെ ബാധ്യതയായി കാണാതെ കുടുംബവും സമൂഹവും സന്തോഷത്തോടെ അത് ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ പ്രായമായവര്‍ സുരക്ഷിതരാവുകയുള്ളൂവെന്ന് വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.
ഹോപ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ടി.കെ. ദീപ, എസ്.സി.പി.ഒ നൗഷാദ്, ടി.എല്‍. ലല്ലു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
