OPEN NEWSER

Wednesday 17. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഖേത് ബച്ചാവോ അഭിയാന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

  • Kalpetta
16 Jun 2026

കല്‍പ്പറ്റ:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മയുടെയും നേതൃത്വത്തില്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ബോധവത്കരണ പരിപാടി ഖേത് ബച്ചാവോ അഭിയാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. കൃഷിയിടങ്ങള്‍ സംരക്ഷിക്കാം, കാര്‍ഷിക സമൃദ്ധിയിലേക്ക് മുന്നേറാം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് ഖേത് ബച്ചാവോ അഭിയാന്‍. കല്‍പറ്റ ബ്ലോക്കില്‍ ജൂണ്‍ ഒന്ന് മുതല്‍ 30 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൃഷിയിടങ്ങളുടെ സംരക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം, ജലസംരക്ഷണം, പ്രകൃതി സൗഹൃദ കൃഷിരീതികളുടെ പ്രചാരണം, കാര്‍ഷിക ഉല്‍പാദന വര്‍ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഖേത് ബച്ചാവോ അഭിയാന്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. 

കൃഷിയിടങ്ങളുടെ സംരക്ഷണവും സുസ്ഥിര കാര്‍ഷിക വികസനവും ഉറപ്പാക്കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാനവും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ബോധവത്കരണ ക്ലാസുകള്‍, പരിശീലന പരിപാടികള്‍, കൃഷിയിട സന്ദര്‍ശനങ്ങള്‍, സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. 

കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അരുണ്‍ദേവ്, സുരേഷ് ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ്, കൃഷി ഓഫീസര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പോക്‌സോ കേസ്: പിതാവിന് തടവും പിഴയും
  • പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ 19 ന്
  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • പ്രിയദര്‍ശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടി: മന്ത്രി ടി സിദ്ധിഖ്
  • ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍; ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു; അറസ്റ്റിലായവരില്‍ കഴിഞ്ഞ വര്‍ഷം വാണിജ്യ അളവില്‍ ലഹരി കടത്തിയതിന് പിടിയി
  • ഓപ്പറേഷന്‍ തൂഫാന്‍; 13 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 61 കേസുകള്‍: 66 പേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show