സ്‌കൂള്‍ പരിസരത്ത് നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
വാളാട്: ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനയില്‍ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വിദ്യാലയത്തിന് 100 വാര ചുറ്റളവിലെ കടകളില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.വാളാട് പ്രൈമറി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് വി പിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ലൗലി മോള്‍ ടി.വി, രെജുല എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോട്പാ നിയമപ്രകാരം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. തുടര്‍ന്നും ശക്തമായ പരിശോധനകള്‍ തുടരുമെന്നും നിയമപരമായ ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന റിപ്പോര്‍ട്ട് എന്നിവ വ്യാപാരസ്ഥാനങ്ങളില്‍ സൂക്ഷിക്കണമെന്നും വാളാട് പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ.ആത്മ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
