OPEN NEWSER

Wednesday 17. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈരക്കൂപ്പ പാലം യഥാര്‍ഥ്യത്തിലേക്ക് :പ്രതീക്ഷയോടെ വയനാട്

  • S.Batheri
16 Jun 2026

പുല്‍പ്പള്ളി: കേരള കര്‍ണാടക അതിര്‍ത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതായുള്ള കര്‍ണാടക മുഖ്യമന്ത്രി  ഡി. കെ. ശിവകുമാറിന്റെ പ്രസ്താവന കേരളത്തിന്റെ വടക്കന്‍ മേഖലക്ക് പ്രത്യേകിച്ച് വയനാട് ജില്ലക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. മൂന്നു പതിറ്റാണ്ടിലധികമായി മുടങ്ങിക്കിടന്നിരുന്ന ഈ അന്തര്‍ സംസ്ഥാന പാലത്തിന്റെ പ്രധാന്യം വളരെയധികമാണ്. കോഴിക്കോട്, കണ്ണൂര്‍ കല്‍പ്പറ്റ, ബത്തേരി,പുല്പള്ളിയടക്കമുള്ള  പ്രദേശവാസികള്‍ക്ക്  പെട്ടെന്ന് മൈസൂറും ബാംഗ്ലൂരൂമായി ബന്ധപ്പെടുന്നതിനും ഈ മേഖലയുടെ പൊതുവായ വികസനത്തിനും ഈ പാലത്തിന്റെ നിര്‍മ്മാണം അനിവാര്യമാണ്. ഇത് യാഥാര്‍ഥ്യമാകുന്നത്തോടെവിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍,വിനോദ സഞ്ചാരികള്‍ തുടങ്ങിയവര്‍ ക്കെല്ലാം മൈസൂരിലേക്ക് എത്തുവാന്‍ നല്‍പ്പത് കിലോമീറ്ററുകളോളം  കുറവ് യാത്ര ചെയ്താല്‍ മതിയാകും.

 ഇരു സംസ്ഥാനങ്ങളുടെയും ഈഭാഗത്തോട് ചേര്‍ന്ന അതിര്‍ത്തിപ്രദേശങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെയും ആശുപത്രികളെയും റെയില്‍വേസ്‌റ്റേഷനുകളെയും വിമാനത്താവളങ്ങളെയും പരസ്പ്പരംബന്ധിപ്പിക്കാന്‍ ഈപാലം പര്യാപ്തമാകും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും ടുറിസത്തിന്റെ ഉണര്‍വിനും ഇത് കാരണമാവും,  മാത്രമല്ല മുത്തങ്ങ പാതയിലെ രാത്രികാല യാത്ര നിരോധനത്തിന് ഒരു പരിധിവരെ ആശ്വാസമാവുകയും ചെയ്യും. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്ഭരണത്തില്‍ഇരിക്കുന്നതുംവയനാട്‌ലോക് സഭ മണ്ഡലത്തിലെ എം പി പ്രിയങ്കാഗാന്ധി രണ്ടുമുഖ്യമന്ത്രിമാര്‍ക്കും ഇത് സംബന്ധച്ച് കത്തുകള്‍ അയച്ചിട്ടുണ്ട് എന്നതും ശുഭ സൂചകമാണ്. ആയതിനാല്‍ മുന്‍ അനുഭവത്തില്‍  നിന്നു പാഠങ്ങള്‍ പഠിച്ചു ഇനിയൊരു വീഴ്ചയുണ്ടാകാതെ കാര്യങ്ങള്‍ എത്രയുംപെട്ടെന്ന്‌നടപ്പില്‍വരുത്താന്‍ രാഷ്ട്രിയഉദ്യോഗസ്ഥ കൂട്ടായ്മയോടൊപ്പം പൊതുജനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമതി വൈസ് പ്രസിഡന്റ് ഡോ.സാജു കൊല്ലപ്പിള്ളില്‍ ആവശ്യപ്പെട്ടു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പോക്‌സോ കേസ്: പിതാവിന് തടവും പിഴയും
  • പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ 19 ന്
  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • പ്രിയദര്‍ശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടി: മന്ത്രി ടി സിദ്ധിഖ്
  • ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍; ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു; അറസ്റ്റിലായവരില്‍ കഴിഞ്ഞ വര്‍ഷം വാണിജ്യ അളവില്‍ ലഹരി കടത്തിയതിന് പിടിയി
  • ഓപ്പറേഷന്‍ തൂഫാന്‍; 13 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 61 കേസുകള്‍: 66 പേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show