OPEN NEWSER

Wednesday 17. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാമായണ മാസാചരണം സംഘാടക സമിതി രൂപീകരിച്ചു

  • S.Batheri
16 Jun 2026

പുല്‍പ്പള്ളി: പുല്‍പ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ സീതാദേവി ലവകുശ ക്ഷേത്രത്തില്‍ നടത്തുന്ന രാമായണ മാസാചരണത്തിന്റെ സംഘാടനത്തിനായി രാമായണ മാസാചരണ കമ്മിറ്റി രൂപവത്കരിച്ചു. രാമായണ മാസത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സീതാപഥ സ്മൃതിയാത്ര ജൂലായ് 19ന് സംഘടിപ്പിക്കും. രാവിലെ എട്ടിന് പുല്‍പ്പ്ള്ളി സീതാദേവി ലവകുശ ക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന കാല്‍നട തീര്‍ഥയാത്ര ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, വെള്ളാട്ടുതറ, ഹനുമാന്‍ കോവില്‍, ചേടാറ്റിന്‍കാവ്, എരിയപ്പള്ളി ബൊന്മഥന്‍കാവ്, ആശ്രമക്കൊല്ലി വാല്മീകി ആശ്രമം എന്നിവടങ്ങളിലെ ദര്‍ശനത്തിനുശേഷം ഉച്ചയോടെ തിരികെ സീതാദേവി ക്ഷേത്രത്തിലെത്തിച്ചേരും. ജൂലായ് 26ന് രാമായണ പാരായണപ്രശ്‌നോത്തരി മത്സരങ്ങളും, ഓഗസ്റ്റ് രണ്ടിന് രാമായണ സത്രവും ഓഗസ്റ്റ് ഒന്‍പതിന് സീതാദേവി ലവകുശ ക്ഷേത്രത്തിലും 15ന് ചേടാറ്റിന്‍ കാവിലും അഖണ്ഡരാമായണ പാരായണവും സംഘടിപ്പിക്കും. കര്‍ക്കടകത്തില്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ രാമായണ പാരായണത്തിനുള്ള സൗകര്യവുമൊരുക്കും.

ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, പി.ആര്‍. തൃദീപ്കുമാര്‍, കെ.ഡി. ഷാജിദാസ്, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, വിക്രമന്‍ എസ്.നായര്‍, ഷിബു കെ.അമൃത തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ (പ്രസി), വി. രാധാകൃഷ്ണന്‍, റീജ ജഗദേവന്‍, മോഹനന്‍ തൂപ്ര (വൈസ് പ്രസി), ഷിബു കെ.അമൃത (ജന. സെക്ര), ഭാസ്‌കരന്‍ കല്ലുവയല്‍, മോഹനന്‍ മണ്ഡപമൂല (സെക്ര).


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പോക്‌സോ കേസ്: പിതാവിന് തടവും പിഴയും
  • പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ 19 ന്
  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • പ്രിയദര്‍ശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടി: മന്ത്രി ടി സിദ്ധിഖ്
  • ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍; ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു; അറസ്റ്റിലായവരില്‍ കഴിഞ്ഞ വര്‍ഷം വാണിജ്യ അളവില്‍ ലഹരി കടത്തിയതിന് പിടിയി
  • ഓപ്പറേഷന്‍ തൂഫാന്‍; 13 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 61 കേസുകള്‍: 66 പേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show