കബനി ഗിരി നിര്‍മ്മല ഹൈസ്‌കൂളില്‍ ഉജ്ജ്വല 2കെ26 സംഘടിപ്പിച്ചു
പുല്‍പ്പള്ളി: കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളില്‍ ഉജ്ജ്വല 2കെ26 സംഘടിപ്പിച്ചു. നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയികളായ കുട്ടികളെ ആദരിക്കലും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ: ജോണി കല്ലുപുര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പിടി എ പ്രസിഡന്റുമായ ഷിനു കച്ചിറയില്‍ എസ്എസ്എല്‍സി വിജയികളായ കുട്ടികളെ ആദരിച്ചു. സ്‌കൂളില്‍ നിന്നും വി.എസ്. ചാക്കോ, ടോമി ഇലവുങ്കല്‍, എ.സി ഉണ്ണികൃഷ്ണന്‍, വി.മാധവന്‍, എന്‍.യു ടോമി, സാല്‍വിന്‍ ജോസഫ് മെമ്മോറിയല്‍, തങ്കച്ചന്‍ പാലയ്ക്കല്‍ തുടങ്ങിയവരുടെ പേരുകളില്‍ നല്‍കിവരുന്ന എന്‍ഡോവുമെന്റുകള്‍ വിതരണം ചെയ്തു.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി ഏ റ്റി വായന വാരാചരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം പി.കെ രാജന്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. സി.എം കിഡ്‌സ്, എന്‍ എം എം സ് വിജയികളെ ഗ്രാമ പഞ്ചായത്തംഗം അഡ്വ:പി.എ പ്രകാശന്‍ ആദരിച്ചു. സെന്റ് മേരീസ് യുപി സ്‌കൂള്‍ ഹെഡ്മിട്രസ്സ് ജെയ്‌മോള്‍ തോമസ്, എം.പി.ടി.എ. പ്രസിഡന്റ് ഷില്‍ജി ആദര്‍ശ്, അധ്യാപക പ്രതിനിധി സി.റോസ്മിന്‍ മാത്യൂ, സ്‌കൂള്‍ ലീഡര്‍ നിയ ട്രീസ , സ്റ്റാഫ് സെക്രട്ടറി ഷിനി ജോര്‍ജ്, സീനിയര്‍ അധ്യാപിക ഷിജി തോമസ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: കബനി ഗിരി നിര്‍മ്മല ഹൈസ്‌കൂളില്‍ ഉജജ്വല 2ഗ26 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു ഉദ്ഘാടനം ചെയ്യുന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
