OPEN NEWSER

Friday 12. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തായ്‌ലന്‍ഡില്‍ നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമം: വയനാട്ടുകാരിയായ മോഡല്‍ മുംബൈയില്‍ പിടിയില്‍

  • National
12 Jun 2026

മുംബൈ: തായ്‌ലന്‍ഡില്‍ നിന്ന് 12 കോടിയോളം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ മിസിസ് കേരള മത്സരാര്‍ത്ഥിയായ 2 8കാരിയെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹര്‍ഷ സണ്ണിയാണ് പിടിയിലായത്.ഇന്നലെ ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.
കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് തോന്നിയ സംശയത്തെ തുടര്‍ന്ന് ഹര്‍ഷയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗ് പരിശോധിച്ചതിലാണ്   'ഹൈഡ്രോപോണിക് കഞ്ചാവ്' പിടികൂടിയത്. ഇതിന്അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 12 കോടി വിലവരും.

ചോദ്യം ചെയ്യലില്‍, യാത്രയ്ക്കിടയില്‍ ഒരു അപരിചിതന്‍ തന്നെ സമീപിച്ച് മയക്കുമരുന്ന് അടങ്ങിയ ബാഗ് കൈമാറിയ ശേഷം അപ്രത്യക്ഷനാകുകയായിരുന്നു എന്നാണ് ഹര്‍ഷ സണ്ണി അവകാശപ്പെട്ടതെന്നും എന്നാല്‍, കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി കെട്ടിച്ചമച്ച കഥയാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (ചഉജട) ആക്റ്റിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കസ്റ്റംസ് അധികൃതര്‍ ഹര്‍ഷ സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

?2025ലെ മിസിസ് കേരള സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു ഹര്‍ഷ സണ്ണി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തായ്‌ലന്‍ഡില്‍ നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമം: വയനാട്ടുകാരിയായ മോഡല്‍ മുംബൈയില്‍ പിടിയില്‍
  • വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തം
  • താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു
  • സംസ്ഥനത്ത്് ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വയനാടിന്റെ പുതിയ ജില്ലാ പോലീസ് മേധാവിയായി ദേവ മനോഹര്‍ ഐ.പി.എസ്. ചുമതലയേല്‍ക്കും
  • വയനാട് ജില്ലയില്‍ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി;വ്യാപക പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
  • ഓപ്പറേഷന്‍ തൂഫാന്‍; 10 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 51 കേസുകള്‍;53 പേര്‍ അറസ്റ്റില്‍
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പരമാവധി പ്രയോജനപ്പെടുത്തണം: വയനാട് ജില്ലാ കളക്ടര്‍; ചൊവ്വാഴ്ച മുതല്‍ വിവരങ്ങള്‍ നല്‍കാം
  • കുസാറ്റ് ദേശീയ പ്രവേശന പരീക്ഷയില്‍ മാനന്തവാടി ഗവ. കോളേജിന് നേട്ടം
  • വയനാട്ടില്‍ 'മിഷന്‍ ക്ലീന്‍ കേരള' പരിശോധന ശക്തം; 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, 7 ഇടങ്ങളില്‍ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show