വയനാടിന്റെ പുതിയ ജില്ലാ പോലീസ് മേധാവിയായി ദേവ മനോഹര്‍ ഐ.പി.എസ്. ചുമതലയേല്‍ക്കും
കല്‍പ്പറ്റ: വയനാട് ജില്ലയുടെ പുതിയ ജില്ലാ പോലീസ് മേധാവിയായി (എസ്.പി) ദേവ മനോഹര്‍ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ 50 ആമത് പോലീസ് മേധാവിയായാണ് ദേവമനോഹര്‍ ചുമതലയേല്‍ക്കുന്നത്.നിലവിലെ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന് പകരമാണ് ഇദ്ദേഹം വയനാട്ടില്‍ ചുമതലയേല്‍ക്കുക. സംസ്ഥാനത്തെ പോലീസ് തലപ്പത്തെ പൊതുസ്ഥലംമാറ്റത്തിന്റെയും പുനഃസംഘടനയുടെയും ഭാഗമായാണ് പുതിയ നിയമനം.അഡി.എക്‌സൈസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ശേഷമാണ് ദേവ മനോഹര്‍ വയനാട്ടിലേക്ക് എത്തുന്നത്. മികച്ച കവിയും, സാഹിത്യകാരനും കൂടിയാണ് ഇദ്ദേഹം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
