OPEN NEWSER

Monday 08. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഷിഗെല്ല രോഗബാധ ; വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു

  • Kalpetta
08 Jun 2026

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ട!ര്‍ ഡി.ആ!ര്‍ മേഘശ്രീ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ജൂണ്‍ അഞ്ചിന് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആ!ര്‍ പരിശോധനയ്ക്ക് അയച്ച രണ്ട് സാമ്പിളുകളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ!ര്‍ ഡോ. കെ.ടി രേഖ യോഗത്തില്‍ അറിയിച്ചു. 19 സാമ്പിളുകളുടെ ഫലം വരാനുണ്ട്.നിലവില്‍ മറ്റുള്ളവരിലേക്ക് രോഗബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പനിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളോടെ ചികിത്സ തേടിയ എല്ലാ കുട്ടികളുടെയും വീടുകളുമായി ആരോഗ്യപ്രവ!ര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ചികിത്സ തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഷിഗെല്ല രോഗബാധയെക്കുറിച്ചും രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വ്യാപകമായ ബോധവത്കരണ പ്രവ!ര്‍ത്തനങ്ങളും നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള കുട്ടികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് നല്‍കിവരുന്നത്. കുട്ടികള്‍ എല്ലാവരും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ!ര്‍ അറിയിച്ചു. ഷിഗെല്ല ബാക്ടീരിയയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് ഒന്നു മുതല്‍ നാല് ദിവസം വരെയായതിനാല്‍ സ്‌കൂളില്‍ നിന്ന് രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളവ!രെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷിക്കും. കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങള്‍ പഠിക്കുന്ന മറ്റ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് രോഗലക്ഷണങ്ങളുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികളുടെ വീടുകളില്‍ ക്ലാസ് ടീച്ച!ര്‍മാര്‍ വഴി ബന്ധപ്പെടുകയും രോഗലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസ!ര്‍ സി.വി മന്‍മോഹന്‍ അറിയിച്ചു.

ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മറ്റ് സ്‌കൂളുകളിലെയും കിണറുകളില്‍ നിന്നുള്ള വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ജില്ലാ കളക്ട!ര്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കിണറുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കളക്ട!ര്‍ നിര്‍ദേശം നല്‍കി. നിലവിലെ അവസ്ഥ നേരിടാന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ പര്യാപ്തമാണെന്നും ആവശ്യമെങ്കില്‍ ഒരു അധിക വാര്‍!ഡ് കൂടി സജ്ജീകരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളെല്ലാം തന്നെ നിലവില്‍ സ്‌റ്റോക്കുണ്ടെന്നും ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു.

സബ് കളക്ട!ര്‍ അതുല്‍ സാഗ!ര്‍, ജില്ലാ പോലീസ് മേധാവി അരുണ്‍ പവിത്രന്‍, എ.ഡി.എം എ ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മൂന്ന് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥ!ര്‍ എന്നിവ!ര്‍ യോഗത്തില്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി
  • ഷിഗെല്ല രോഗബാധ ; വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു
  • മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദുചെയ്യണം: കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം
  • ദേശീയ സെന്‍സസ്; വയനാട് ജില്ലയില്‍ എന്യൂമറേറ്റര്‍മാരുടെ പരിശീലനത്തിന് നാളെ തുടക്കമാകും.
  • വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രി നാളെ വയനാട്ടില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാടകവീടിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച ലഹരി വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി; 12,000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും, കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉത്പ്പ
  • വയനാട്ടില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
  • പനമരം, പുല്‍പ്പള്ളി സി.എച്ച്.സികളെ താലൂക്ക് ആശുപത്രികളായി ഉയര്‍ത്തുന്നത് പരിഗണിക്കും: ആരോഗ്യ മന്ത്രി
  • കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
  • സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show