വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രി നാളെ വയനാട്ടില്‍
ബത്തേരി കോളിയാടിയില്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.2 കുട്ടികള്‍ക്കാണ് നിലവില്‍ ഷിഗെല്ല സ്ഥിരീകരിച്ചത്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.നാളെ വയനാട് സന്ദര്‍ശിക്കുമെന്ന്ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ 8.30 ന് പ്രത്യേക യോഗം ചേരും.
കുടലിനെ ബാധിക്കുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് ഷിഗല്ലെ (Shigella / Shigellosis). മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഇത് എളുപ്പത്തില്‍ പടരുന്നു. വളരെ കുറഞ്ഞ അളവില്‍ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ പോലും രോഗം വരാന്‍ സാധ്യതയുണ്ട്.ലക്ഷണങ്ങള്‍കടുത്ത വയറിളക്കവും രക്തവും പഴുപ്പും കലര്‍ന്ന മലവിസര്‍ജ്ജനംശക്തമായ വയറുവേദനയും ഛര്‍ദ്ദിയുംഉയര്‍ന്ന പനിയും വിറയലുംകടുത്ത ക്ഷീണവും നിര്‍ജ്ജലീകരണവും (Dehydration)രോഗം പടരുന്ന വഴികള്‍രോഗാണുക്കള്‍ അടങ്ങിയ ഭക്ഷണം, വെള്ളം എന്നിവ ഉപയോഗിക്കുന്നത് വഴിരോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം (വ്യക്തി ശുചിത്വം പാലിക്കാതിരിക്കല്‍)മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച കൈകള്‍ കഴുകാതെ മുഖത്തും വായിലും വെക്കുന്നത് വഴിപ്രതിരോധവും ചികിത്സയുംവ്യക്തി ശുചിത്വം: ഭക്ഷണം കഴിക്കുന്നതിന് മുന്‍പും, ടോയ്‌ലറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.ആഹാരം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.ചികിത്സ: രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ധാരാളം വെള്ളവും ഉപ്പുലായനിയും കുടിച്ച് നിര്‍ജ്ജലീകരണം തടയേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടി വരും
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
