വയനാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മണ്ണെടുപ്പിന് വിലക്ക് തുടരും
കല്‍പ്പറ്റ: ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിനോദസഞ്ചാരത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍ക്ക് പുറമെ ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ഹോം സ്‌റ്റേ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍ക്കും ട്രക്കിങുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്. അതേസമയം യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനുള്ള നിയന്ത്രണം തുടരും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
