OPEN NEWSER

Monday 08. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓപ്പറേഷന്‍ തൂഫാന്‍ ; വാടകവീടിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച ലഹരി വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി; 12,000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും, കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉത്പ്പ

  • S.Batheri
08 Jun 2026

ബത്തേരി : ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട് പോലീസിന്റെ വന്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വേട്ട. കുടുംബമായി വാടകക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പന്‍കുളത്തെ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. പള്ളിക്കണ്ടി സ്വദേശി മൂര്‍ഖന്‍ വീട്ടില്‍, ഇസഹാഖ് (48) എന്നയാള്‍ താമസിക്കുന്ന  വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകളിലായി 12000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും പിടിച്ചെടുത്തത്. വീടിനുള്ളില്‍ അലമാരയുടെ പുറകില്‍ രഹസ്യ അറയുണ്ടാക്കി ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന്  ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.  ഇയാളുടെ കെ എല്‍ 73 എഫ് 3102 നമ്പര്‍ കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉല്‍പ്പന്നം  കണ്ടെടുത്തു.  ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മുന്‍പും സമാന കേസുകളില്‍ പ്രതിയാണ്. സമീപ പ്രദേശങ്ങളിലും മറ്റും കുട്ടികളടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നയാളാണ്.  സംഭവമറിഞ്ഞ് ഒളിവില്‍ പോയ ഇസ്ഹാഖിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

ബത്തേരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജസ്വിന്‍ ജോയി, ജയപ്രകാശ്, കെ.ശ്രീധു, അനന്തു, എ. എസ്. ഐ ശ്യാംലാല്‍, സി.പി.ഒ മാരായ ഗവാന്‍, സതീഷ് , ഡാന്‍സാഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്. ജൂണ്‍ ഒന്നു മുതല്‍ ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചതിനു ശേഷം പതിനൊന്ന് കേസുകളാണ് ബത്തേരി പൊലിസ് റജിസ്റ്റര്‍ ചെയ്തത്.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രി നാളെ വയനാട്ടില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാടകവീടിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച ലഹരി വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി; 12,000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും, കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉത്പ്പ
  • വയനാട്ടില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
  • പനമരം, പുല്‍പ്പള്ളി സി.എച്ച്.സികളെ താലൂക്ക് ആശുപത്രികളായി ഉയര്‍ത്തുന്നത് പരിഗണിക്കും: ആരോഗ്യ മന്ത്രി
  • കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
  • സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
  • മുണ്ടക്കൈ ദുരന്തം: മൈക്രോ പ്ലാനില്‍ ഫേസ് വണ്ണിലെ എല്ലാവരെയും ഉള്‍പ്പെടുത്തും: ഒരു കുടുംബത്തിന് രണ്ട് ലക്ഷം വീതം നല്‍കും: മന്ത്രി ടി. സിദ്ദീഖ്
  • വയനാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മണ്ണെടുപ്പിന് വിലക്ക് തുടരും
  • മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • പുരയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show