ദേശീയ സെന്‍സസ്; വയനാട് ജില്ലയില്‍ എന്യൂമറേറ്റര്‍മാരുടെ പരിശീലനത്തിന് നാളെ തുടക്കമാകും.
കല്‍പ്പറ്റ: ദേശീയ സെന്‍സസിനായുള്ള വയനാട് ജില്ലയിലെ വിവിധ ചാര്‍ജുകളിലെ എന്യൂമറേറ്റര്‍മാര്‍ക്കായുള്ള പരിശീലന പരിപാടിക്ക് നാളെ( ജൂണ്‍ 9) തുടക്കമാകും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത ബാച്ചുകളിലായി രാവിലെ 9.30 മുതലാണ് പരിശീലനം നടക്കുന്നത്.
മാനന്തവാടി താലൂക്ക് ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ ഒമ്പത് മുതല്‍ 11 വരെയും ബാച്ച് രണ്ടിന്റെത് ജൂണ്‍ 12നും ജൂണ്‍ 15 മുതല്‍ 16 വരെയും ബാച്ച് മൂന്ന് ജൂണ്‍ 17 മുതല്‍ 19 വരെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് രണ്ട് ജൂണ്‍ 18 മുതല്‍ 20 വരെയും മാനന്തവാടി മുനിസിപ്പാലിറ്റി ഹാളില്‍ നടക്കും.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 9 മുതല്‍ 11 വരെയും ബാച്ച് രണ്ട് ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് മൂന്ന് ജൂണ്‍ 18 മുതല്‍ 20 വരെയും ഡയറ്റ് സുല്‍ത്താന്‍ ബത്തേരി ആന്‍ഡ് സര്‍വജന എച്ച്.എസ്.എസില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് രണ്ട് ജൂണ്‍ 18 മുതല്‍ 20 വരെയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
വൈത്തിരി താലൂക്ക് ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 9 മുതല്‍ 11 വരെയും ബാച്ച് രണ്ട് ജൂണ്‍ 12 മുതല്‍ 16 വരെയും ബാച്ച് മൂന്ന് ജൂണ്‍ 17 മുതല്‍ 19 വരെയും ബാച്ച് നാല് ജൂണ്‍ 20 മുതല്‍ 22 വരെയും എ.പി.ജെ മെമ്മോറിയല്‍ ഹാള്‍ സിവില്‍ സ്‌റ്റേഷന്‍, പഴശ്ശി ഹാള്‍, സിവില്‍ സ്‌റ്റേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
കല്‍പറ്റ മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 9 മുതല്‍ 12 വരെയും ബാച്ച് രണ്ട് ജൂണ്‍ 16 മുതല്‍ 18 വരെയും കല്‍പറ്റ മുനിസിപ്പല്‍ ഹാളില്‍ നടക്കും.
സെന്‍സസ് : സെല്‍ഫ് എന്യുമറേഷന്‍ 16 മുതല്‍
സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമുണ്ടാകും. ഈ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് ഒരു കേന്ദ്രീകൃത വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അവരുടെ ഭവന, ആസ്തി വിവരങ്ങള്‍ നേരിട്ട് അപ്ലോഡ് ചെയ്യാം. തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ഒന്നാം ഘട്ടത്തില്‍ നടക്കുക. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍, കുടിവെള്ള ഉറവിടം ഉള്‍പ്പെടെയുള്ള വിവരങ്ങള്ളും ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. രണ്ടാംഘട്ടമായി 2027 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ജനസംഖ്യാ കണക്കെടുപ്പ് നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
