OPEN NEWSER

Monday 08. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദുചെയ്യണം: കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം

  • Kalpetta
08 Jun 2026

കല്‍പ്പറ്റ: മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയപ്രേരിതമായുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദുചെയ്യണമെന്ന് കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമവിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിക്കുകയാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ട് തസ്തികയും വയനാട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തികളും സൃഷ്ടിക്കുക, ബത്തേരി താലൂക്ക് ആശുപത്രിയില്‍  ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചുമാത്രം ജില്ലാ ആശുപത്രിയായി ഉയര്‍ത്തുക, നഴ്‌സിങ് ഇതര ജോലികളില്‍നിന്ന്  നഴ്‌സുമാരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുംസ സമ്മേളനം ഉന്നയിച്ചു.
സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ എം വിജയലക്ഷ്മി പതാക ഉയര്‍ത്തി.  കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി ഹാരിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുല്‍ ഗഫൂര്‍, കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്‍ പ്രദീപ്, കെജിഎസ്എന്‍എ  ജില്ലാ സെക്രട്ടറി അഹല്യ മോഹന്‍ എന്നിവര്‍ സംസാരിച്ചു.   കെജിഎന്‍എ ജില്ലാ സെക്രട്ടറി ജി സംഗീത സ്വാഗതം പറഞ്ഞു. സര്‍വീസില്‍നിന്ന് വിരമിച്ച അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു  പരീക്ഷകളില്‍ ഉന്നത വിജയംനേടിയവരെ അനുമോദിച്ചു. 
പ്രതിനിധി സമ്മേളനം കെജിഎന്‍എ  സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എസ്  ഹമീദ്  ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം എ ആര്‍ രശോബ് കുമാര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം വിജയലക്ഷ്മി
(പ്രസിഡന്റ്), എം നിതീഷ്, ബീന അബ്രഹാം (വൈസ് പ്രസിഡന്റ്), ജി സംഗീത (സെക്രട്ടറി), ടിറ്റോ സേവിയര്‍, എ രഞ്ജിത്ത് (ജോ. സെക്രട്ടറി), ശ്രീജ ബാലകൃഷ്ണന്‍ (ട്രഷറര്‍). 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി
  • ഷിഗെല്ല രോഗബാധ ; വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു
  • മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദുചെയ്യണം: കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം
  • ദേശീയ സെന്‍സസ്; വയനാട് ജില്ലയില്‍ എന്യൂമറേറ്റര്‍മാരുടെ പരിശീലനത്തിന് നാളെ തുടക്കമാകും.
  • വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രി നാളെ വയനാട്ടില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാടകവീടിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച ലഹരി വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി; 12,000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും, കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉത്പ്പ
  • വയനാട്ടില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
  • പനമരം, പുല്‍പ്പള്ളി സി.എച്ച്.സികളെ താലൂക്ക് ആശുപത്രികളായി ഉയര്‍ത്തുന്നത് പരിഗണിക്കും: ആരോഗ്യ മന്ത്രി
  • കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
  • സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show