സ്‌കൂള്‍ പ്രൈസ്മണി വോളിബോള്‍
ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രൈസ് മണി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 7ന് രാവിലെ 9 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. 2001 ജനുവരി 1നു ശേഷം ജനിച്ചവര്‍ക്കും ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകള്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 9ന് എത്തണം. മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ജനുവരി 12 മുതല്‍ കോഴിക്കോട് പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍ 9847877857.