കുടുംബശ്രീ പുനര്‍ജ്വാല ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
കല്‍പ്പറ്റ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള പുനര്‍ജ്വാല പദ്ധതിയുടെ ഭാഗമായി സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും ഉപജീവന ഉപസമിതി കണ്‍വീനര്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുനര്‍ജ്വാല പദ്ധതി വഴി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സൂക്ഷ്മ സംരംഭങ്ങളെ സമഗ്രമായി അവലോകനം ചെയ്യും. പ്രവര്‍ത്തന ക്ഷമത കുറഞ്ഞതും ഉപജീവന നിലവാരത്തില്‍ മാത്രം തുടരുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, വളര്‍ച്ചസാധ്യതയുള്ള സംരംഭങ്ങളെ വിപുലീകരിച്ച് ഉയര്‍ന്ന വരുമാനത്തിലേക്ക് നയിക്കുക, മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ മാതൃക വളര്‍ച്ചാധിഷ്ഠിത ബിസിനസ് സംരംഭങ്ങളായി ഉയര്‍ത്തുക എന്നിവയാണ് പുനര്‍ജ്വാല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ക്യാമ്പയിന്റെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സിഡിഎസ് തലത്തിലെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ക്ക് അറിയിപ്പ് നല്‍കല്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, ക്യാമ്പയിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കി. എന്‍ ആര്‍ ഒ ഹരീഷ് പരിശീലനത്തിന് നേതൃത്വം നല്‍കി.
കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ.എം സെലീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ഹുദൈഫ്, ശ്രുതി രാജന്‍, അര്‍ഷക്ക് സുല്‍ത്താന്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ റ്റി.ജെ അതുല്യ, എം. എസ് വിദ്യമോള്‍ തുടങ്ങിവയര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
