OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും

  • Kalpetta
04 Jun 2026

കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചു കയറി 18 വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗീകാതിക്രമം നടത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് തടവും പിഴയും. കല്‍പ്പറ്റ മെസ്സ് ഹൗസ് റോഡ്, കുന്നത്തുംപടിയില്‍ വീട്ടില്‍ കെ.എം. അഷ്‌റഫിനെയാണ് കല്‍പ്പറ്റ അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. 
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 5 വര്‍ഷവും, ലൈംഗീകാതിക്രമം നടത്തിയതിന് 5 വര്‍ഷവും, പരിക്കേല്‍പ്പിച്ചതിന് 1 വര്‍ഷത്തെ തടവും കൂടാതെ  60000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് (5 വര്‍ഷം) അനുഭവിച്ചാല്‍ മതി. 

2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ കല്‍പ്പറ്റ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.വേണുഗോപാലന്‍ കേസില്‍ ആദ്യാന്വേഷണം നടത്തുകയും ശേഷം സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മഴ കനക്കും, 6 ജില്ലകളില്‍ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യത
  • സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ്.
  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show