OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം സംബന്ധിച്ച സര്‍ക്കുലര്‍ കേരള ഹൈക്കോടതി ശരിവെച്ചു

  • Keralam
04 Jun 2026

തിരുവനന്തപുരം:  കേരള മോട്ടോര്‍ വാഹന വകുപ്പ് (MVD) ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ മാത്രമായി നിജപ്പെടുത്തിയ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുകൊണ്ട് ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി ബഹു കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു.

WP(PIL) No.112/2026 കേസില്‍ വിധിന്യായം പ്രസ്താവിച്ച ബഹു കേരള ഹൈക്കോടതി, പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഭരണനിര്‍വഹണവും ഉറപ്പാക്കുന്നതിനും ഉള്ള നടപടിയായാണ് ഈ ക്രമീകരണം കൊണ്ടുവന്നിരിക്കുന്നതെന്നും ഓഫീസ് പ്രവര്‍ത്തന സമയം നിശ്ചയിക്കുക എന്നത് ഭരണപരമായ അധികാരത്തില്‍ ഉള്‍പ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ നേരിട്ടുള്ള സന്ദര്‍ശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, ഓഫീസ് പ്രവര്‍ത്തനസ്മയമൊട്ടാകെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാണെന്ന വസ്തുതയും കോടതി പ്രത്യേകം രേഖപ്പെടുത്തി. 

പ്രസ്തുത സര്‍ക്കുലറില്‍ നിയമവിരുദ്ധമോ യുക്തിരഹിതമോ സ്വേച്ഛാധിപത്യപരമോ ആയ യാതൊരു കാര്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല എന്നും കോടതി വിലയിരുത്തി.

ഇത്തരം സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയ കോടതി ഹര്‍ജി തള്ളിക്കളഞ്ഞു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ ആയിരിക്കും.

പൊതുജനങ്ങള്‍ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ തിരഞ്ഞെടുത്താല്‍ ഓഫീസില്‍ വരേണ്ടതോ അപേക്ഷകള്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതോ ഇല്ല എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show