OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി

  • Kalpetta
04 Jun 2026

കല്‍പ്പറ്റ: സ്‌കൂള്‍ സമയത്തിന്റെ പേരിലുള്ള ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ കലക്ടറുടെ ഉത്തരവുപ്രകാരം രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകിട്ട് നാലുമണി മുതല്‍ 5.30 വരെയും ആണ് ടിപ്പറുകളുടെ സമയ നിയന്ത്രണം. എന്നാല്‍ ആര്‍ടിഒയുടെ ഉത്തരവ്
രാവിലെ 8.30 മണി മുതല്‍ 10 മണി വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ചു മണിവരെയും ആണ്.സംസ്ഥാന സര്‍ക്കാറിന് വേണ്ടി പോലീസ് ചീഫ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകിട്ട് നാലുമണി മുതല്‍ അഞ്ചു മണി വരെയും ആണ്. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം രണ്ടു മണിക്കൂറും ആണ്. ഇങ്ങനെ പല രീതിയിലുള്ള ഉത്തരവ് പ്രകാരം ഈ മേഖലയില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത നിലയിലാണ് ഈ ഉത്തരവുകള്‍ ജില്ലയിലെ ആ ര്‍ ടി ഒ   പോലീസ് ഉദ്യോഗസ്ഥന്മാര്‍ നടപ്പിലാക്കുന്നതെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.


മുഴുവന്‍ ടാക്‌സും അടച്ച് ഓടുന്ന ഇത്തരം വാഹനങ്ങള്‍ക്ക് മാത്രം സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിനെതിരാണ് . ഈ ഉത്തരവിലെ പല രീതിയിലുള്ള നിബന്ധനകള്‍ മൂലം പ്രയാസപ്പെടുന്നത് ഈ മേഖലയിലുള്ള തൊഴിലാളികളാണ്. ദിവസവും 3 മണിക്കൂര്‍ വീതം വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ വര്‍ഷത്തില്‍ 960 മണിക്കൂര്‍ സര്‍വ്വീസ് നടത്താന്‍ ടിപ്പര്‍ വാഹനങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഈ നിര്‍ത്തിയിടുന്ന സമയത്തിന് അനുപാതികമായി ടാക്‌സ് കുറക്കണമെന്നും ഇത് എത്രയും പെട്ടെന്ന് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ രാവിലെയും വൈകിട്ടും ഓരോ മണിക്കുര്‍ എന്നരീതിയില്‍ പുനക്രമികരിക്കണമെന്നും  ജില്ലാ കമ്മറ്റി യോഗം അതികൃതരോട് ആവശ്യപ്പെട്ടു




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show