ഇന്ധന വില വര്‍ധനവ്;സിപിഐ(എം) മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി: ഇന്ധന വില വര്‍ധന പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന തലത്തില്‍ നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പുല്‍പ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.പി എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ് സുരേഷ് ബാബു, സി.ജി പ്രത്യുഷ്, ബിന്ദു പ്രകാശ്, സി.പി വിന്‍സെന്റ്, ടി.കെ ശിവന്‍, ശരത് ചന്ദ്രകുമാര്‍, കെ.കെ രാമചന്ദ്രന്‍, കലാരാജ്, ഉണ്ണികൃഷ്ണന്‍, വി.എ കുര്യാച്ചന്‍, ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
