OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹാള്‍ട്ടിംഗ് പെര്‍മിറ്റ്; ഓട്ടോറിക്ഷകളുടെ പരിശോധന നടത്തി

  • Mananthavadi
03 Jun 2026

മാനന്തവാടി: നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കുന്നതിനായി ഓട്ടോറിക്ഷകളുടെ രേഖകളുടെ പരിശോധന നടത്തി.
നഗരത്തില്‍ നിലവില്‍ 750 ഓളം ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നത്. വയനാട് ജില്ലയിലെ മറ്റ് ടൗണുകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ഇതിനിടയില്‍ ചുരുക്കം ചില ഓട്ടോറിക്ഷകള്‍ അനധികൃതമായും നഗരത്തില്‍ ഓടുന്നുണ്ട്, ഈയ്യൊരു സാഹചര്യത്തിലാണ് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ സംവിധാനമൊരുക്കുന്നത്, മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനങ്ങളുടെ രേഖകളുടെ പരിശോധനകളാണ് നടത്തുന്നത്. പരിശോധനകള്‍  പൂര്‍ത്തിയാകുന്ന മുറക്ക് ഓട്ടോറിക്ഷകള്‍ക്ക്     പുതിയ നമ്പറോട് കൂടിയ ഹാള്‍ട്ടിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ സ്റ്റിക്കര്‍ നല്‍കും. ഈ സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് നഗരത്തില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുകയുള്ളു.


വനിതകള്‍, അസുഖങ്ങള്‍ കാരണം മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ പരിഗണന നല്‍കും, മാനന്തവാടി ജി വി എച്ച് എസ് എസ്സില്‍ നടക്കുന്ന വെരിഫിക്കേഷന് നഗരസഭ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി വി എസ് മൂസ, എം പി ശശികുമാര്‍, എം ആര്‍ രജനീഷ്, എം വി ഐ പി ജി കിഷോര്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികളായ സന്തോഷ് ജി നായര്‍, ഷൗക്കത്ത്, പി യു സന്തോഷ് കുമാര്‍, നഗരസഭ ജീവനക്കാരായ അനീഷ്, രജില എന്നിവര്‍ നേതൃത്വം നല്‍കി


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show