വയനാട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണ പുരോഗതി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളുടെ പുനരധിവാസം ഈ മാസം പൂര്‍ത്തിയാവും. ബാക്കി രണ്ട് ഘട്ടങ്ങളിലുള്ള 149 ഗുണഭോക്താക്കാള്‍ക്കുള്ള വീടുകളടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് പുറമേ ടൗണ്‍ഷിപ്പിലുണ്ടാവേണ്ട പൊതു സൗകര്യങ്ങളുടേയും നിര്‍മ്മാണവും ആരംഭിക്കേണ്ടതുണ്ട്.
രണ്ട് ഘട്ടങ്ങളിലായുള്ള 149 കടുംബങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനും ദുരന്തബാധിതര്‍ക്കുള്ള വാടക, ഭക്ഷ്യ കൂപ്പണ്‍, ഉപജീവന ധനസഹായം എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാനും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മഴ ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ പുന്നപ്പുഴയുടെ പുനഃരുദ്ധാരണം പൂര്‍ത്തിയാക്കണം. സാസ്‌കി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും. സാങ്കേതികനിയമ തടസ്സങ്ങള്‍ നീക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ അതത് വകുപ്പുകള്‍ ചെയ്യണം. അടിസ്ഥാന സൗകര്യ വികസനം, ദുരന്തബാധിതര്‍ക്കായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി എന്നിവയും യോഗം വിലയിരുത്തി. ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ ജെ.ഒ അരുണ്‍, എ.ഡി.എം എ ജയശ്രീ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്റ്റര്‍ ഇന്ദു, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
