കുട്ടിയേയും കൊണ്ട്അപകടകരമായ സ്‌കൂട്ടര്‍ യാത്ര: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജോ.ആര്‍.ടി.ഒ
തലപ്പുഴ: തലപ്പുഴ പുതിയിടം റോഡിലൂടെ ചെറിയ കുട്ടിയെ ഡ്രൈവറുടെ പിന്നിലായി സ്‌കൂട്ടറിന് മുകളില്‍ നിര്‍ത്തി അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി ജോ.ആര്‍ടിഒ എ.കെ നജീബ് പറഞ്ഞു. ഓപ്പണ്‍ ന്യൂസര്‍ പുറത്ത് വിട്ട വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനും,ഡ്രൈവറുടെ ലൈസന്‍സുംറദ്ദ് ചെയ്യുമെന്നും ജോ.ആര്‍.ടി.ഒ പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ചതായും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈകാതെ തന്നെ കേസെടുക്കുമെന്നും തലപ്പുഴ പോലീസും അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
