OPEN NEWSER

Friday 15. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്.എസ്.എല്‍.സി വിജയത്തിളക്കത്തില്‍ വയനാട് ജില്ല; വിജയ ശതമാനം 99.59

  • Kalpetta
15 May 2026

കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 99.59 ശതമാനം പേരും ഉപരിപഠനത്തിന് അര്‍ഹരായ വയനാട് ജില്ലയ്ക്ക് തിളക്കമാര്‍ന്ന ജയം. ആകെ 5553 ആണ്‍കുട്ടികളും 5662 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11215 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഇവരില്‍ 5520 ആണ്‍കുട്ടികളും 5649 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11169 പേരും ഉപരിപഠനത്തിന് അര്‍ഹരായി. സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ വയനാട് ജില്ലയില്‍ ആകെ പരീക്ഷയെഴുതിയ 2237 എസ്.ടി വിദ്യാര്‍ത്ഥികളില്‍ 2205 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 494 പട്ടികജാതി വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത് ഇവരില്‍ എല്ലാവരും ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 6174 വിദ്യാര്‍ത്ഥികളില്‍ 6164 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 257 ആണ്‍കുട്ടികളും 486 പെണ്‍കുട്ടികളും ഉള്‍പ്പെടെ ആകെ 743 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ജില്ലയിലെ വിജയക്കണക്കുകളില്‍ ഏറ്റവുമധികം പേര്‍ക്ക് എ പ്ലസ് ലഭിച്ചത് ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിലാണ്. 7441 പേര്‍ ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറില്‍ എ പ്ലസ് ഗ്രേഡ് നേടി. 6503 പേര്‍ ഒന്നാം ഭാഷയുടെ ഒന്നാം പേപ്പറിലും 2334 പേര്‍ ഇംഗ്ലീഷിനും 3415 പേര്‍ മൂന്നാം ഭാഷയിലും എ പ്ലസ് നേടി. 2016 പേര്‍ സോഷ്യല്‍ സയന്‍സിലും 2570 പേര്‍ ഫിസിക്‌സിലും 1698 പേര്‍ കെമിസ്ട്രിയിലും 3231 പേര്‍ ബയോളജിയിലും 1308 പേര്‍ കണക്കിലും 7140 പേര്‍ ഐ.ടിയിലും എ പ്ലസ് നേടിയിട്ടുണ്ട്. നിരവധി വിദ്യാലയങ്ങള്‍ നൂറു മേനി വിജയം കൈവരിച്ച സന്തോഷത്തിലാണ്. പത്താം ക്ലാസ് വിജയ ശതമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഇത്തവണത്തെ തിളക്കമാര്‍ന്ന വിജയം. വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഹൈ ഫ്‌ലൈ എന്ന പ്രത്യേക പഠന സഹായി ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യ സംരംഭമായിരുന്നു. വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ എച്ച്.എം ഫോറവും ചേര്‍ന്ന് തയ്യാറാക്കിയ പീക് ടു പ്രോഗ്രസ് എന്ന ചോദ്യ ബാങ്കും വിദ്യാര്‍ത്ഥികളുടെ പഠന മികവ് ഉയര്‍ത്തുന്നതില്‍ പ്രത്യേക പങ്കുവഹിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനും പഠനകാലത്ത് അവരെ കൃത്യമായി സ്‌കൂളുകളിലെത്തിക്കാനും പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ വലിയ പരിശ്രമമാണ് നടത്തിയത്. ഊരുകൂട്ട വോളണ്ടിയര്‍മാരെ നിയമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവരുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. സംസ്ഥാനത്തിന് തന്നെ മാതൃകയായ ഇടപെടലിലൂടെയാണ് ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയില്‍ വയനാട് ജില്ല മികച്ച വിജയം കരസ്ഥമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: വയനാട് ജില്ലാ കളക്ടര്‍
  • എസ്.എസ്.എല്‍.സി വിജയത്തിളക്കത്തില്‍ വയനാട് ജില്ല; വിജയ ശതമാനം 99.59
  • പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
  • വയനാടന്‍ കാപ്പിക്ക് പുതുജീവനേകി കേര പദ്ധതി: കര്‍ഷകര്‍ക്ക് 1.10 ലക്ഷം ധനസഹായം
  • ഫിസിയോ തെറാപ്പിയില്‍ നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ബത്തേരി താലൂക്ക് ആശുപത്രി
  • സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് ആശങ്കയ്ക്കിടയാക്കുന്നു
  • വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് ആശങ്കയ്ക്കിടയാക്കുന്നു
  • ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്
  • റോഡില്‍ ഇന്ധനം പരന്നൊഴുകി വീണ്ടും അപകടം; ഇന്നും ബൈക്ക് യാത്രികന് പരിക്കേറ്റു; ഒരാഴ്ചയ്ക്കിടെ അപകടത്തില്‍പ്പെട്ടത് എട്ട് വാഹനങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show