സി.ഐ മാര്‍ നാളെ മുതല്‍ എസ്.എച്ച്.ഒമാരാകും ;സി.ഐ ഓഫീസുകള്‍ നാളെ മുതലില്ല

കല്‍പ്പറ്റ:നാളെ മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസറാ (എസ്.എച്ച്.ഒ)യി ചുമതലയേല്‍ക്കുന്നതോടെ ക്രമസമാധാനവും കുറ്റാന്വേഷണവും (ക്രൈം) രണ്ട് വിഭാഗമാക്കി.ക്രമസമാധാനവിഭാഗത്തിന്റെ ചുമതല സീനിയര്‍ എസ്ഐക്കും കുറ്റാന്വേഷണവിഭാഗത്തിന്റെ ചുമതല തൊട്ടുതാഴെയുള്ള എസ്ഐക്കുമാകും.ജില്ലയിലെ കല്‍പ്പറ്റ, മീനങ്ങാടി, വൈത്തിരി ,മാനന്തവാടി, ബത്തേരി , പുല്‍പ്പള്ളി സി.ഐ മാര്‍ ഇനി മുതല്‍ അതത് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാകുന്നതോടെ ആറ് സി.ഐ മാരും ഓഫീസുകളും അതത് സ്റ്റേഷനുകളിലേക്ക് ലയിക്കും.ഗുരുതരമായ ക്രമസമാധാനപ്രശ്നവും കുറ്റകൃത്യവും എസ്.എച്ച്.ഒ നേരിട്ടുതന്നെ കൈകാര്യംചെയ്യും.എസ്ഐമാര്‍തന്നെ എസ്.എച്ച്.ഒയായി തുടരുന്ന സ്റ്റേഷനുകളിലെ പ്രമാദമായ കേസുകള്‍ ഡി.വൈ.എസ്.പി, അസി. കമീഷണര്‍മാരാകും അന്വേഷിക്കുക.ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് അടുത്തദിവസം ഇറങ്ങും.
ജനുവരി ഒന്നിന് സി.ഐമാര്‍ എസ്.എച്ച്.ഒയായി ചുമതലയേല്‍ക്കും.ഒക്ടോബര്‍ പത്തിലെ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.ഇവ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിശദമായ നടപടിക്രമം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തയ്യാറാക്കിയത്.സി.ഐമാര്‍ എസ്.എച്ച്.ഒ ആകുന്ന സ്റ്റേഷനുകളില്‍ വരുത്തേണ്ട മാറ്റം,നിലവിലെ സിഐ ഓഫീസുകളിലെ കേസുകള്‍, ഫയലുകള്‍ മറ്റ് സ്ഥാവര ജംഗമസ്വത്തുക്കള്‍,എസ്ഐമാര്‍തന്നെ എസ്.എച്ച്.ഒയായി തുടരുന്ന സ്റ്റേഷനുകളുടെ നിയന്ത്രണവും ഗുരുതര സ്വഭാവമുള്ള കേസുകളുടെ അന്വേഷണവും തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയാണ് പൊലീസ് മേധാവി ഉത്തരവ് ഇറക്കുന്നത്.
ഡിസംബര്‍ 31 വരെ സര്‍ക്കിളിലെ ഇതരസ്റ്റേഷന്‍ അതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗൗരവമുള്ള കേസുകള്‍ അതുവരെ ചുമതലയിലുണ്ടായിരുന്ന സിഐതന്നെ തുടര്‍ന്നും അന്വേഷിക്കണം.അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളുടെ കണക്ക് പൊലീസ് ആസ്ഥാനത്ത് അറിയിക്കണം.എസ്.ഐ എസ്.എച്ച്.ഒ ആയ സ്റ്റേഷനുകളിലെ ജനുവരി ഒന്നുമുതലുള്ള ഗൗരവമുള്ള കേസുകളാകും ഡി.വൈ.എസ്.പി, അസി. കമീഷണര്‍ അന്വേഷിക്കുക.മുഴുവന്‍ സ്റ്റേഷനുകളുടെയും മേല്‍നോട്ടച്ചുമതല ഡിവൈഎസ്പി, അസി. കമീഷണര്‍മാര്‍ക്കാകും.
സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ എസ്.എച്ച്.ഒ പരിശോധിച്ച് ലോ ആന്‍ഡ് ഓര്‍ഡര്‍, ക്രൈം എസ്.ഐ മാര്‍ക്ക് കൈമാറണം.അന്വേഷണത്തില്‍ എസ്.എച്ച്.ഒ മേല്‍നോട്ടം വഹിക്കണം.ഗൗരവമുള്ള പരാതിയാണെങ്കില്‍ എസ്എച്ച്ഒ നേരിട്ട് അന്വേഷിക്കണം.സി.ഐമാര്‍ക്ക് ഒരുദിവസത്തെയും ക്രൈം ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു ദിവസത്തെയും പരിശീലനം പൊലീസ് അക്കാദമി, പൊലീസ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കും.
സി.ഐ ഓഫീസിലെ രജിസ്റ്ററുകള്‍ അതതിടത്തെ എസ്.എച്ച്.ഒ ഏറ്റെടുക്കണം.ജനമൈത്രി, ജാഗ്രതാസമിതി തുടങ്ങിയവയുടെ ചുമതലയും ഉണ്ടാകും.അക്കൗണ്ടുകള്‍, പണം, ടി.ആര്‍ 5 റസീറ്റ് തുടങ്ങിയവയും ഏറ്റെടുക്കണം.റൈറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അതത് സ്റ്റേഷനിലേക്ക് മടക്കണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍