നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, ആദ്യമെണ്ണുക പോസ്റ്റല്‍ വോട്ടുകള്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (മെയ് 4) രാവിലെ എട്ടിന് തുടങ്ങും. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഒരുക്കം പൂര്‍ത്തിയായി. കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. സ്‌ട്രോങ്ങ് റൂം ആറ് മണിക്കും തുറക്കും.
ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റല്‍ വോട്ടുകളും ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. കല്‍പ്പറ്റ മണ്ഡലത്തില്‍ 2413, സുല്‍ത്താന്‍ ബത്തേരിയില്‍ 3087, മാനന്തവാടിയില്‍ 2861 വീതം പോസ്റ്റല്‍ വോട്ടുകളാണുള്ളത്. തിങ്കളാഴ്ച രാവിലെ വരെ ഇ.ടി.പി.ബി.എസ് വോട്ടുകള്‍ സ്വീകരിക്കും.
നിലവില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ 90, സുല്‍ത്താന്‍ ബത്തേരി 194, മാനന്തവാടിയില്‍ 106 ഇ.ടി.പി.ബി.എസ് വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.ടി.പി.ബി.എസ് വോട്ടുകള്‍ എന്നിവ എണ്ണാന്‍ ഓരോ മണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് ടേബിളുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
