എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
മീനങ്ങാടി: എംഡിഎംഎ യും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ ചുള്ളിയോട് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസ് (25), അമ്പലവയല്‍ ആയിരം കൊല്ലി പള്ളിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റിജാസ് (24), മലപ്പുറം, കാടാഞ്ചേരി, നടുവില്‍കരിമാന്‍കുഴിയില്‍ വീട്ടില്‍ മുഹമ്മദ് ഷബീബ് (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. പുറക്കാടി ചെമ്മണാം കുഴി എന്ന സ്ഥലത്തു വച്ച് സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട ഇവരെ പരിശോധിച്ചതില്‍ 0.58 ഗ്രാം എം.ഡി.എം.എ യും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്‍ ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
