OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തില്‍ മുന്നണികള്‍

  • Keralam
02 May 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നുമാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാള്‍ ബാക്കി നില്‍ക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകള്‍ സജീവമാണ്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാക്കി നേതാക്കള്‍. മുസ്ലീം ലീഗ്, വി ഡി സതീശന്‍ അനുകൂല നിലപാട് പരസ്യമായി എടുത്തത് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ പക്ഷങ്ങള്‍ക്ക് കനത്ത ക്ഷീണമായി.

അതേസമയം, ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും. വികസനത്തുടര്‍ച്ചയും ക്ഷേമപദ്ധതികളും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം. സര്‍വേ ഫലങ്ങളില്‍ എല്ലാം മുന്നേറ്റം പ്രവചിക്കുന്നതിനാല്‍ എന്‍ഡിഎ ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show