കല്‍പ്പറ്റയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കി എക്‌സൈസ് വകുപ്പ്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു പി.എബ്രഹാമും സംഘവും നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി. വൈത്തിരി കോട്ടപ്പടി വിത്തുക്കാട് പിച്ചെങ്കുന്നാശ്ശേരി വീട്ടില്‍ നാസിക് പി.കെ (24) ആണ് പിടിയിലായത്.റിപ്പണ്‍ 14 ഭാഗത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.ഇയാളുടെ കൈവശത്ത് നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന 0.710 ഗ്രാം മെത്താംഫിറ്റാമിന്‍ കണ്ടെടുത്തു. മാരക മയക്കുമരുന്ന് കൈവശം വെച്ചതിന് എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു പി. എബ്രഹാമിനൊപ്പം മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.
തുടര്‍നടപടികള്‍ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കും. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മേഖലയില്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
