OPEN NEWSER

Saturday 02. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വോട്ടെണ്ണലിന്റെ രണ്ടാംഘട്ടം പരിശീലനം നടന്നു

  • Kalpetta
02 May 2026

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ നടപടികള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ച കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, അഡിഷണല്‍ എ.ആര്‍.മാര്‍ എന്നിവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജേഷ് കുമാര്‍, ഉമ്മറലി പാറച്ചോടാന്‍, കെ. അശോകന്‍, ജോബി ജെയിംസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൗണ്ടിങ് നടപടിക്രമങ്ങള്‍, ഇ.വി.എം കൈകാര്യം ചെയ്യല്‍, തപാല്‍ വോട്ടുകളുടെ എണ്ണല്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ രണ്ട് സെക്ഷനുകളിലായി 300 ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വോട്ടെണ്ണലിന്റെ രണ്ടാംഘട്ടം പരിശീലനം നടന്നു
  • നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് മൂന്ന് കേന്ദ്രങ്ങള്‍; ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
  • പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
  • എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തില്‍ മുന്നണികള്‍
  • പാചകവാതക വില വര്‍ധന; സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്; മെയ് 6 ന് ഹോട്ടലുകള്‍ അടച്ചിടും.
  • കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.
  • അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍;പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍
  • അടുത്ത 4 ദിവസം കേരളത്തില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show