ചായക്കടയില്‍ അതിക്രമിച്ചു കയറി പണം കവര്‍ന്ന യുവാവ് പിടിയില്‍
പുല്‍പ്പള്ളി: ചായക്കടയില്‍ രാത്രി അതിക്രമിച്ചു കയറി പണം കവര്‍ന്ന യുവാവ് പിടിയില്‍. അമ്പലവയല്‍, നരിക്കുണ്ട്, കരിങ്കണ്ണിയില്‍ വീട്ടില്‍, ആല്‍ബിന്‍ (29) നെയാണ് പുല്‍പ്പള്ളി പോലീസ് പിടികൂടിയത്. ഇയാള്‍ പുല്‍പ്പള്ളി സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നോളം ലഹരി കേസുകളിലും അമ്പലവയല്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലും പ്രതിയാണ്. പുല്‍പ്പള്ളി ടൗണിലുള്ള ചായക്കടയിലാണ് 27.04.26 തീയതി രാത്രിക്കും 28.04.26 തീയ്യതി രാവിലെക്കും ഇടയിലുള്ള സമയത്തു മോഷണം നടന്നത്. കടയുടെ ഷട്ടര്‍ തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശ വലിപ്പിലും മേശയുടെ അറയിലും സൂക്ഷിച്ച 6080 രൂപയാണ് മോഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.പുല്‍പള്ളി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കിഷോര്‍ സണ്ണി, അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാദ്, ഹനീഷ്, ജോജി മാര്‍ട്ടിന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ങശലൈറ മൗറശീ രമ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
