പനമരത്ത് അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി
പനമരം: വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും, വയനാട് ഹോക്കിയും, പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി. പനമരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലിം കടവന്‍ നിര്‍വഹിച്ചു.വിദ്യാര്‍ത്ഥി ക ളില്‍ കായിക സംസ്‌കാരം വളര്‍ ത്തുന്നതിനും ഹോക്കിയില്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കു ന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ എച്ച്.എം ഷീജ ജെയിംസ്, കോച്ച് സുമിത്ത്.പി, കായിക അധ്യാപകന്‍ മുഹമ്മദ് നവാസ്.ടി തുടങ്ങിയവര്‍ സംസാരിച്ചു. അവധിക്കാലം പ്രയോജനപ്പെടുത്തി നിരവധി വിദ്യാര്‍ത്ഥികളാണ് പരിശീലനത്തിനായി എത്തുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
