ശ്രീനാരായണ ധര്‍മ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാര്‍ഷിക മഹോത്സവവും ഏപ്രില്‍ 19 ഞായറാഴ്ച
പുല്‍പ്പള്ളി: ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 114-ാമത് ശ്രീ ശാരദ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും. ഏപ്രില്‍ 19 ഞായറാഴ്ച രാവിലെ പുല്‍പ്പള്ളി ജയശ്രീ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ല പരിഷത്ത് സമ്മേളനം ശിവഗിരി മഠം സന്യാസി സ്വാമി സുരേശ്വരാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് കെ ആര്‍ ജയരാജ് അധ്യക്ഷത വഹിക്കും.
രാവിലെ 9 മണിക്ക് സീനിയര്‍ വൈസ് പ്രസിഡണ്ട് പവിത്രന്‍ അമരക്കുനി പതാക ഉയര്‍ത്തുന്നത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 9.15ന് സുരേശ്വരാനന്ദ സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ഗുരുപൂജയും ശ്രീ ശാരദ അര്‍ച്ചനയും നടക്കും. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥനയ്ക്ക് ശേഷം 10 മണിക്ക് ജില്ലാപരിഷത്ത് മഹാസമ്മേളനവും ശ്രീനാരായണ ദര്‍ശന പഠന ക്ലാസുകളും നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ വാര്‍ഷിക പൊതുയോഗം സഭാ രജിസ്ട്രാര്‍ കെ ടി സുകുമാരന്‍ അടിമാലി ഉദ്ഘാടനം ചെയ്യും. മാതൃസഭയുടെയും യുവജന സഭയുടെയും കേന്ദ്ര സമിതി നേതാക്കളായ പി പുഷ്പവല്ലി,പി ഓമനടീച്ചര്‍ ,രാജേഷ് സഹദേവന്‍,നിഷ രാജന്‍,സി ആര്‍ പ്രദീപ് ചിറ്റേത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
സരസു നാരായണന്‍കുട്ടി,അഡ്വക്കേറ്റ് പി ചാത്തുക്കുട്ടി,കെ ആര്‍ ഗോപി,അഡ്വക്കേറ്റ് കെ പ്രമോദന്‍, കെ എന്‍ ചന്ദ്രന്‍ കുഴുപ്പില്‍ എന്നിവര്‍ ശ്രീനാരായണ ദര്‍ശനപഠന ക്ലാസുകള്‍ എടുക്കും. ഗുരുധര്‍മ്മ പ്രചരണ സഭയുടെ അംഗങ്ങള്‍ക്ക് പുറമെ ശ്രീനാരായണധര്‍മ്മ വിശ്വാസികളായ എല്ലാവര്‍ക്കും ജില്ല പരിഷത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ ഭാരവാഹികളായ എന്‍ എന്‍ ചന്ദ്രബാബു,പി ബി സജിനി,എംവി ബാബു എന്നിവര്‍ അറിയിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
