ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 23 മുതല്‍ 26വരെ.
പുല്‍പ്പള്ളി: തീര്‍ഥാടന കേന്ദ്രമായ കൊളവള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കും. 23ന് വൈകിട്ട് അഞ്ചിന് ഫാ.എന്‍.വൈ. റോയ് ഞാറത്തടത്തില്‍ പെരുന്നാളിന് തുടക്കംകുറിട്ട് കൊടിയേറ്റും. ആറിന് സന്ധ്യാ നമസ്‌ക്കാരം, ആശിര്‍വാദം, ആത്മീയ സംഘടനകളുടെ വാര്‍ഷികം, കലാസന്ധ്യ, സമ്മാനദാനം. 24ന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌കാരം, 7.15ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമദേയത്തിലുള്ള കൊവള്ളിയില്‍ സ്ഥാപിതമായ കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, എട്ടിന് ധൂപപ്രാര്‍ഥന, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥ പ്രാര്‍ഥന, പ്രസംഗം (ഫാ.ജിബിന്‍ കുര്യാക്കോസ്), നേര്‍ച്ച ഭക്ഷണം, ആശീര്‍വാദം. 25ന് രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരം, 8.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന (ഫാ.കെ.കെ. വര്‍ഗീസ്, ഫാ. ജിബിന്‍ കുര്യാക്കോസ്, ഫാ. ഫിലിപ്പ് ചെറിയാന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും), തുടര്‍ന്ന് പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന, ഇടവയ്ക്കുവേണ്ടി സേവനമനുഷ്ഠിച്ച മുന്‍ ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ ആദരിക്കല്‍, താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണം, സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, ആശീര്‍വാദം, ലേലം, നേര്‍ച്ച ഭക്ഷണം. 26ന് രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന കൊടിയിറക്കം എന്നിവ നടത്തുമെന്ന് വികാരി എന്‍.വൈ. റോയി ഞാറത്തടത്തില്‍, ട്രസ്റ്റി തമ്പി പുളിവേലില്‍, സെക്രട്ടറി സ്‌കറിയ മാമ്പള്ളി എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
